ഓപ്പൺടൂൺസ് (OpenToonz) ക്രാഷാവുകയോ അല്ലെങ്കിൽ ശരിയായി പ്രവർത്തിക്കാതിരിക്കുകയോ ചെയ്യുമ്പോൾ ചുവടെ നൽകിയ ഘട്ടങ്ങൾ കൃത്യമായി ചെയ്തു നോക്കൂ . ആപ്ലിക്കേഷന്റെ കോൺഫിഗറേഷൻ ഫയലുകൾ റീസെറ്റ് ചെയ്യുന്നതിലൂടെ ഭൂരിഭാഗം സാങ്കേതിക പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കും.
ഓപ്പൺടൂൺസ് റീസെറ്റ് ചെയ്യേണ്ട രീതി
സേവ് ചെയ്യുക: ആദ്യം നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന വർക്കുകൾ സേവ് ചെയ്യാൻ സാധിക്കുമെങ്കിൽ ചെയ്യുക, തുടർന്ന് ആപ്ലിക്കേഷൻ പൂർണ്ണമായും ക്ലോസ് ചെയ്യുക.
Hidden ഫയലുകൾ കാണാൻ: Home ഫോൾഡർ തുറന്ന് കീബോർഡിൽ Ctrl + H അമർത്തുക. ഇത് സിസ്റ്റത്തിലെ മറഞ്ഞിരിക്കുന്ന (Hidden) ഫോൾഡറുകൾ കാണിച്ചുതരും.
ഡിലീറ്റ് ചെയ്യേണ്ട ഫോൾഡറുകൾ: താഴെ പറയുന്ന മൂന്ന് സ്ഥലങ്ങളിലെയും 'OpenToonz' ഫോൾഡറുകൾ ഡിലീറ്റ് ചെയ്യുക:
Home -> .config -> OpenToonzHome -> .cache -> OpenToonzHome -> .local -> share -> OpenToonz
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ഈ ഫോൾഡറുകൾ ഡിലീറ്റ് ചെയ്യുന്നത് വഴി നിങ്ങളുടെ സോഫ്റ്റ്‌വെയറിലെ പേഴ്സണൽ സെറ്റിംഗ്‌സ് (Shortcuts, Layouts) നഷ്ടപ്പെട്ടേക്കാം, എന്നാൽ ഇത് നിങ്ങളുടെ പ്രോജക്റ്റ് ഫയലുകളെ ബാധിക്കില്ല.
ഇതിനുശേഷം ആപ്ലിക്കേഷൻ വീണ്ടും തുറക്കുമ്പോൾ അത് പുതിയതായി ഇൻസ്റ്റാൾ ചെയ്തത് പോലെ പ്രവർത്തിച്ചു തുടങ്ങും.
ഇതുകൂടാതെ, Linux-ൽ സാധാരണയായി ഓപ്പൺടൂൺസ് പ്രോജക്റ്റുകൾ സേവ് ചെയ്യുന്നത്
OpenToonz Stuffഎന്ന ഫോൾഡറിലാണ്. സിസ്റ്റം ക്ലീൻ ചെയ്യുമ്പോൾ ഈ ഫോൾഡർ അറിയാതെ ഡിലീറ്റ് ആകുന്നില്ലെന്ന് ഉറപ്പുവരുത്തുകFile-Preferences-General-Custom ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന Custom Project Path(s) എന്നിടത്ത് Browse ചെയ്ത് documents ൽ നാം നേരെത്തെ തയ്യാറാക്കിയ രജിസ്റ്റർ നമ്പർ ഫോൾഡർ തിരഞ്ഞെടുക്കാൻ ടീച്ചർ നിർദേശം നൽകേണ്ടതാണ്.
അനിമേഷന് ആവശ്യമായ ഫയലുകൾ എളുപ്പത്തിൽ തിരഞ്ഞെടുക്കാൻ ഓപ്പൺടൂൺസ് പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ, അനിമേഷന് ആവശ്യമായ ഫയലുകൾ എളുപ്പത്തിൽ തിരഞ്ഞെടുക്കാൻ (ചിത്രങ്ങൾ,സൗണ്ട് ഫയൽ ,sequence ചിത്രങ്ങൾ അടങ്ങിയ ഫോൾഡർ ,gif ഫയലുകൾ ,തുടങ്ങിയവ) ഡോക്യൂമെന്റസിൽ ഒരു ഫോൾഡർ തയ്യാറാക്കി അതിൽ സൂക്ഷിക്കുന്നതാണ് ഉചിതം