Samagra tips

 
സമഗ്രയിൽ Reference ടാമ്പ്
സമഗ്രയിൽ ടീച്ചിങ്ങ് മാന്വൽ അപ്രൂവലിന് കൊടുക്കുന്ന ടാമ്പിന് സമീപം Reference എന്ന പുതിയ ടാമ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്.
LO യുമായി ബന്ധപ്പെട്ട റഫറൻസുകൾ ഇതിൽ നിന്നും ലഭിക്കും.




സമഗ്രയിലെ offline Download ചെയ്യേണ്ട വിധം.
( Download offline class )
LO കൾക്ക് അനുസരിച്ച് plan customize ചെയ്ത് edit ചെയ്ത് Save ചെയ്താൽ അവ My Plan ൽ വരും. My plan ലെ LO യിൽ ക്ലിക്ക് ചെയ്താൽ വലത് വശത്ത് സൂക്ഷ്മതലാസൂത്രണം തുറന്നു വരും - അതിന് താഴെ Download plan എന്നും Download offline Class എന്നും കാണാം.
Download plan click
ചെയ്താൽ Home ൽ സൂക്ഷ്മതലാസൂത്രണത്തിന്റെ Text ഫയൽ മാത്രം download ആകും.
Download offline Class click
ചെയ്താൽ Home ൽ സൂക്ഷ്മതലാസൂത്രണത്തിലെ Text ഉം എല്ലാ ലിങ്കുകളും റിസോഴ്സുകളും - .zip ഫയൽ ആയി Home download ആകും [Energy.zip ] . ഈ ഫയലിൽ Right click ചെയ്ത് Extract here സെലക്റ്റ് ചെയ്താൽ Home ൽ തന്നേ അതേ പേരിൽ ഒരു ഫോൾഡർ തുറന്നു വരും [ Energy ], ഈ ഫോൾഡറിനകത്തെ Index .html എന്ന ഫയൽ click ചെയ്താൽ ബ്രൗസറിൽ ഈ പേജ് തുറന്നു വരുകയും ഇതിൽ Teaching Manuel ,ലിങ്കുകൾ [വീഡിയോ, അനിമേഷൻ, ചിത്രങ്ങൾ ] എന്നിവയുടെ ഐക്കണുകൾ ഉണ്ടാകും ഇവ ആവശ്യാനുസരണം പ്രയോജനപ്പെടുത്താം
Extract ചെയ്ത് ലഭിക്കുന്ന ഫോൾഡർ പെൻഡ്രൈവിലോ, ലാപ് ടോപ്പിലോ copy ചെയ്ത് വീണ്ടും പ്രയോജനപ്പെടുത്താം.
ഈ ഫോൾഡറിലെ ഫയൽ പ്രവർത്തിക്കാൻ net കണക്ഷൻ ആവശ്യമില്ല.

സമഗ്രയിൽ പാസ് വേഡ് Reset ചെയ്യാൻ
സമഗ്രയിൽ അംഗമായ ഒരു അധ്യാപികയുടെ പാസ് വേഡ് Reset ചെയ്യാൻ ഇപ്പോൾ പ്രധാന അധ്യാപകന് സാധിക്കും.
സമഗ്രയിലെ സ്കൂൾ ലോഗിൻ (HM ലോഗിൻ) തുറന്ന് ,Manage എന്ന ടാമ്പിൽ Teachers ക്ലിക്ക് ചെയ്താൽ സമഗ്രയിൽ അoഗമായ ആ വിദ്യാലയത്തിലെ അധ്യാപകരുടെ ലിസ്റ്റ് കാണാം അതിൽ നിന്നും പാസ് വേഡ് മാറ്റേണ്ട അധ്യാപികയുടെ പേരിന് നേരെയുള്ള Reset ബട്ടൺ ക്ലിക്ക് ചെയ്താൽ പുതിയ 5 അക്ക നമ്പർ പാസ് വേഡ് ലഭിക്കും.ഈ നമ്പറാണ് ആ ടീച്ചറുടെ പുതിയ പാസ് വേഡ് .

Change password
അധ്യാപികക്ക് സ്വന്തം Login വഴി കയറി
Account എന്ന ടാമ്പിലെ Change password എന്ന ടാബിൽ ക്ലിക്ക് ചെയ്ത് password മാറ്റാവുന്നതാണ്.

 പഴയ പാസ് വേഡ് ആദ്യത്തെ text box ൽ നൽകണം പുതിയ പാസ് വേഡ് താഴെവരുന്ന 2 ടെക്സ്റ്റ് ബോക്സിലും നൽകി change password എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ മതി


ട്രാൻസ്ഫർ ആയി വരുന്ന അധ്യാപകർ സമഗ്രയിൽ
ട്രാൻസ്ഫർ ആയി വരുന്ന അധ്യാപകർ പഴയ വിദ്യാലയത്തിലെ SITCയോട് പറഞ്ഞത് അവിടുത്തെ സമഗ്ര യിൽ നിന്ന് transit ചെയ്യണം. Transit ആയാൽ നിങ്ങളുടെ profile തുറന്ന് പുതിയ വിദ്യാലയത്തിന്റെ പേര് തിരഞ്ഞെടുത്ത് സേവ് ചെയ്യുക. പ്രധാന അധ്യാപകൻ Approval തന്നാൽ നിങ്ങൾക്ക് വീണ്ടും സമഗ്ര ഉപയോഗിക്കാം. TM അപ്രൂവലിനായി നൽകാം.
സമഗ്ര പാസ് വേഡ് reset ചെയാൻ MTമാരെ ബന്ധപ്പെടുക.

Mozilla firefox updation എന്തിന് ? എങ്ങനെ?
"സമഗ്ര" ശരിയായി ലഭിക്കുന്നില്ല, വീഡിയോകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല,ചില ബാങ്കുകളുടെ online site കളില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ല എന്ന പ്രശ്നങ്ങള്‍ പലപ്പോഴായി നാം അഭിമുഖീകരിക്കാറുണ്ട്.ഇവിടെയാണ് വെബ‌്ബ്രൗസറുകളായ Firefox, Chrome തുടങ്ങിയവയുടെ updation ആവശ്യമായി വരുന്നത്. Firefox ന്റെ 57.0 ക്ക് മുകളിലാണ് ഇപ്പോള്‍ പല സൈറ്റുകളും പ്രവര്‍ത്തിക്കുകയുള്ളൂ.കുറച്ച് സ്റ്റെപ്പുകളിലൂടെ Firefox അപ്ഡേറ്റ് ചെയ്യാം.

പ്രവര്‍ത്തനരീതി - 1

ഇന്റര്‍നെറ്റ് കണക്ടടായിട്ടുള്ള കമ്പ്യൂട്ടറില്‍ ubuntu തുറക്കുക.
Desktop ല്‍ മൗസിന്റെ വലതുബട്ടണ്‍ ക്ലിക്ക് ചെയ്തോ , Application – Accessories – Terminal എന്ന രീതിയിലോ, Ctrl+T എന്നിവ ഉപയോഗിച്ചോ "ടെര്‍മിനല്‍" തുറക്കുക.
അതില്‍ sudo apt-get update എന്ന് ടൈപ്പ് ചെയ്യുക.( ഇത് copy ചെയ്ത് ടെര്‍മിനലില്‍ right click ചെയ്ത് paste ചെയ്യുക)
password ചോദിക്കുന്ന സ്ഥലത്ത് ടൈപ്പ് ചെയ്യുക (അത് ദൃശ്യമാകില്ല).Enter അടിക്കുക.
ടെര്‍മിനലിന്റെ പ്രവര്‍ത്തനം കഴിയുമ്പോള്‍ sudo apt-get install firefox എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.
ടെര്‍മിനലിന്റെ പ്രവര്‍ത്തനം കഴിയുമ്പോള്‍ Restart ചെയ്യുക.
Command line ല്‍ ടൈപ്പ് ടെയ്യേണ്ടവ:
  • sudo apt-get update
  • sudo apt-get install firefox

പ്രവര്‍ത്തനരീതി - 2- Synaptic Package Manager വഴി

  • Application –System Tools –Administration -- Synaptic Package Manager തുറക്കുക.
  • Password നല്‍കി Authenticate ചെയ്യുക
  • Reload ബട്ടണ്‍ ക്ലിക്ക് ചെയ്യുക
  •  Packages ഡൗണ്‍ലോ‍ഡ് ചെയ്ത് കഴിഞ്ഞ് Quick filter ല്‍ firefox എന്ന് ടൈപ്പ് ചെയ്യുകയോ താഴെയുള്ള ലിസ്റ്റില്‍ നിന്ന് firefox തിരഞ്ഞെടുക്കുകയോ ചെയ്യുക.
  • ലിസ്റ്റിലെ firefox ല്‍ Right click ചെയ്ത് Mark for Upgrade കൊടുത്തതിന് ശേഷം Apply യില്‍ ക്ലിക്ക് ചെയ്യുക.
  • പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം Restart ചെയ്യുക.
 
ഇതു കൂടാതെ Home ലെ Hidden Files തുറന്ന് .mozilla എന്ന folder ഡിലീറ്റ് ചെയ്യുക.

Ctrl+H അടിച്ചാലും Hidden അഥവാ dot files കാണാം.