നിങ്ങളുടെ സ്കൂളിലെ ബ്രോഡ്ബാൻഡുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനും, തകരാറുകൾ ഉണ്ടെങ്കിൽ പരാതി രജിസ്റ്റർ ചെയ്യുന്നതിനും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയുക

Broadband Compliant ലാപ്‌ടോപ്പുകളിലെ MAC ID കണ്ടെത്തുന്ന വിധം

പാസ്സിഫ്ലോറ-ആകാശവെള്ളരി


പാസ്സിഫ്ലോറ

ശീമവെള്ളരി എന്നുകൂടി അറിയപ്പെടുന്ന ആകാശവെള്ളരി

https://en.wikipedia.org/wiki/Passiflora

ലോകത്തിലെ എല്ലാ ഉഷ്ണമേഖലാപ്രദേശങ്ങളിലും പാസ്സിഫ്ലോറേസിയേ സസ്യകുടുംബത്തിലെ അംഗങ്ങളെ കണ്ടുവരുന്നത്. എന്നാൽ ഈ ജീനസ്സ് ആഫ്രിക്ക ഒഴികെയുള്ള മറ്റെല്ലാ ഉഷ്ണമേഖലാ പ്രദേശങ്ങളിലും കണ്ടുവരുന്നു. തെക്കേ അമേരിക്ക, കിഴക്കേ ഏഷ്യ, ന്യൂ ഗിനിയ എന്നീ പ്രദേശങ്ങളിൽ ഈ ജീനസ്സിലെ ഒട്ടുമിക്ക സ്പീഷിസുകളും കണ്ടു വരുന്നു.

ഇവയുടെ ഇലകൾ ഹസ്തകപത്രങ്ങങ്ങളോടു കൂടിയവയും ഏകാന്തരന്യാസത്തിൽ (alternate) ക്രമീകരിക്കപ്പെട്ടതും, സിരാവിന്യാസം ഹസ്തക സിരാവിന്യാസത്തോടു കൂടിയവയും ആണ്. ഇവയുടെ പത്രവൃന്തത്തിന്റെ അടിയിലായി വേഗം ഉപപർണ്ണങ്ങൾ കാണപ്പെടുന്നു.

രൂപഘടനയിൽ സങ്കീർണ്ണമായ ഇവയുടെ പൂക്കൾ ദ്വിലിംഗ സ്വഭാവത്തോടു കൂടിയവയും പ്രസമത (കൃത്യം മൂന്നായി വിഭജിക്കാവുന്ന-actinomorphy)പാലിക്കുന്നവയാണ്. ഇവയുടെ പൂക്കളിൽ രണ്ട് വർത്തുളമായ പുഷ്‌പദളമണ്‌ഡലങ്ങളിലായാണ് ദളങ്ങൾ വിന്യസിച്ചിരിക്കുന്നത്. ദളങ്ങൾക്കും വിദളങ്ങൾക്കും അല്ലാതെ മൂന്നാമതായൊരു വർത്തുള മണ്‌ഡലമായ പുഷ്പപ്രഭാമണ്ഡലം (corona) കാണപ്പെടുന്നു. ആകർഷണീയമായ തന്തുക്കളാൽ സമ്പന്നമാണ് പുഷ്പപ്രഭാമണ്ഡലം. ഇത്തരം സസ്യങ്ങളിൽ പുഷ്പപ്രഭാമണ്ഡല(corona) ത്തിനു മുകളിലായി പുംബീജപ്രധാനമായ കേസരങ്ങളും(stamen) സ്ത്രീബീജപ്രധാനമായ ജനിപുടവും (Gynoecium) കൂടിച്ചേർന്ന (androgynophore) രീതിയിലാണ്. ഇതിൽ അഞ്ച് കേസരങ്ങളും (stamen) ഓരോന്നിന്റേയും അഗ്രഭാഗങ്ങളിൽ പരാഗരേണുക്കളാൽ സമൃദ്ധമായ പരാഗി(Anther)കളും, അണ്ഡാശയവും ജനിദണ്ഡും(style) അതിന്റെ അഗ്രഭാഗത്തായി പരാഗണസ്ഥലവും (stigma) ഉൾപ്പെടുന്നു.

ആകാശവെള്ളരി, അമ്മൂമ്മപ്പഴം, പാഷൻ ഫ്രൂട്ട് തുടങ്ങിയ സസ്യങ്ങൾ പാസ്സിഫ്ലോറ സസ്യജനുസ്സിലുൾപ്പെടുന്നവയാണ്.

ശീമവെള്ളരി എന്നുകൂടി അറിയപ്പെടുന്ന ആകാശവെള്ളരി പശ്ചിമഘട്ട മേഖലയിൽ പ്രകൃത്യാ വളരുന്ന ഒരു ഔഷധസസ്യമാണ്‌. ഇതിന്റെ ശാസ്ത്രീയനാമം Passiflora leschenaultii എന്നാണ്‌. ഇത് Passifloraceae സസകുടുംബത്തിലുൾപ്പെടുന്നു. ഇതിന്‌ മധുര, തിക്ത രസങ്ങളും; ഗുരു, രൂക്ഷം എന്നീ ഗുണങ്ങളും ശീത വീര്യവുമാണ്‌.COLOUR FOR PEACE is a colouring book for kids 
for getting pdf file click here colour for peace


ഹൈടെക് ക്ലാസ്സ്മുറികളിൽ

നെറ്റ്‌വർക്ക് ഇന്റർനെറ്റ് എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്

ഇവിടെ Network & Internetനൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി


സമഗ്രയുടെ പുതിയ സൈറ്റ് അഡ്രസ് https://samagra.kite.kerala.gov.in/home/page


സമഗ്രയുടെ പുതിയ പതിപ്പിന്റെ പ്രവർത്തനങ്ങൾ വിശദമാക്കുന്ന പി ഡി ഫ് കുറിപ്പുകൾ ലഭിക്കാൻ Samagra notes എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി