സിംപിൾ ആയി നല്ല വീഡിയോ ക്ലാസുകൾ ഷൂട്ട് ചെയ്യാനും നല്ല ഔട്ട്പുട്ട് കിട്ടാനും കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കാം.
ഷൂട്ടിങ്ങിന് മുൻപ് പ്ലാനിങ്ങ് നിർബന്ധം (ക്ലാസ് എടുക്കുന്ന ആൾ, ക്യാമറമാൻ, എഡിറ്റർ) എന്നിവർ ചേർന്ന് എടുക്കുന്ന വിഡിയോയെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കണം. ഒറ്റക്ക് തയാറാക്കാൻ ശ്രമിക്കുകയാണെങ്കിലും പ്ലാനിങ്ങ് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടും.
കൃത്യമായ ഓഡറിൽ അവതരണം നടത്താൻ ലാപ്പിൽ slide കൾ Step wise ആയി തയാറാക്കി വെക്കണം.
ലാപ് ക്യാമറക്ക് പുറകിൽ നിങ്ങൾക്ക് അഭിമുഖമായി ടേബിളിൽ വെച്ചാൽ ലാപിൽ നോക്കിയാലും ക്യാമറയിൽ നോക്കി വായിക്കുന്ന effect കിട്ടും.
ഏത് ഫോണിലും വീഡിയോ എടുക്കാൻ സാധിക്കും ,എന്നാൽ ഫോണിൻ്റെ ക്യാമറ അനുസരിച്ച് വീഡിയോയുടെ ഔട്പുട്ട് ക്വാളിറ്റി മാറും .
ബാഹ്യമായ ശബ്ദങ്ങൾ കുറവുള്ള മുറി /സ്ഥലം - തിരഞ്ഞെടുണം.
വൃത്തിയുള്ള പശ്ചാത്തലം (വെള്ള/ ഇളം നിറം) ഉള്ള സ്ഥലം തിരഞ്ഞെടുക്കാം! ക്ലാസ് എടുക്കുന്ന ആൾ കടുത്ത നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നതെങ്കിൽ പശ്ചാത്തലം ഇളം നിറമായിരിക്കുന്നതാണ് ഉചിതം. പുറത്ത് എടുക്കുന്ന വീഡിയോകളിൽ ബാഹ്യമായ ശബ്ദങ്ങൾ പെടാൻ സാധ്യത ഉള്ളതിനാൽ കൂടുതൽ ശ്രദ്ധ വേണം.
ഒറ്റത്തവണ തുടർച്ചയായുള്ള റെക്കോഡിങ്ങ് (Cut ചെയ്യാതെ ) പരമാവധി പ്രോത്സാഹിപ്പിച്ചാൽ എഡിറ്റിങ്ങ് എളുപ്പമാക്കാം.
വീഡിയോ പോസ് ചെയ്തും ഷൂട്ട് ചെയ്യാം.
അത്യാവശ്യത്തിന് സ്വാഭാവിക വെളിച്ചം കിട്ടിയാൽ നല്ലത്, അല്ലെങ്കിൽ മുഖത്ത് നേരിട്ട് വെളിച്ചം പതിപ്പിക്കാതെ , ചുമരിൽ വെളിച്ചം പതിപ്പിച്ച് പ്രതിപതിപ്പിച്ച് പ്രകാശം ക്രമീകരിക്കാം. തെർമോക്കോൾ വെച്ച് പ്രകാശം റിഫ്ലക്ട് ചെയ്യിക്കാം.
അവതാരകൻ കണ്ണട ഉപയോഗിക്കുന്ന ആൾ ആണെങ്കിൽ തെർമോക്കോൾ ഉപയോഗിച്ച് J പ്രകാശം ക്രമീകരിച്ച് കണ്ണടയിലെ ഗ്ലാസിലെ പ്രതിഫലനം ഒഴിവാക്കാൻ ശ്രദ്ധിക്കണം.
അവതാരകൻ്റെ ശബ്ദത്തിന് വളരെയധികം പ്രധാന്യം ഉണ്ട്. ശമ്പ്ദം റെക്കോഡ് ചെയാൻ കോളർ മൈക്ക് ഇല്ലെങ്കിൽ മറ്റൊരു ഫോൺ അവതാരകൻ്റെ അടുത്ത് വെച്ച് 'സൗണ്ട് റെക്കോഡർ ഉപയോഗിച്ച് Audio യും റെക്കോഡ് ചെയ്യാം. ബ്ലൂടൂത്ത് ഹെഡ് സെറ്റ് ഉണ്ടെങ്കിൽ അതും പ്രയോജനപ്പെടുത്താവുന്നതാണ്.
എഡിറ്റിങ്ങ് സമയത്ത് ശബ്ദ ഫയലിലെ നോയ്സ് ഒഴിവാക്കി മിക്സ് ചെയ്യാം.
ഫോൺ / DSLR ഉപയോഗിച്ച് വീഡിയോ റെക്കോഡിങ്ങ് ചെയ്യാം.
വീഡിയോ എടുക്കാൻ തുടങ്ങുമ്പോൾ വീഡിയോയുടെ exposure and focus ലോക്ക് ചെയ്ത ശേഷം വീഡിയോ എടുക്കുക.
പരമാവധി ട്രൈപോഡിൽ വെച്ച് വീഡിയോ എടുക്കാം.200 രൂപ മുതൽ മൊബൈൽ ട്രൈപോഡ് കിട്ടും. പാനിങ്ങ് ഷോട്ടുകൾ ഒഴിവാക്കാം.
ബോർഡിൽ എഴുതുന്ന സീനുകൾ close ആയി ഷൂട്ട് ചെയ്യാം. നിങ്ങളുടെ ക്യാമറ നല്ല quality ഉള്ളതാണെങ്കിൽ എഡിറ്റിങ്ങ് സമയത്ത് എഴുതുന്ന ബോർഡ് സീൻ സൂം ചെയ്താലും മതി.
അവതാരകനും എഡിറ്ററും ഒരുമിച്ച് ഇരുന്നാൻ എഡിറ്റിങ്ങ് പെട്ടെന്ന് പൂർത്തിയാക്കി ഒട്ട് പുട്ട് ലഭിക്കും.'
എഡിറ്റിങ്ങിന് ആവശ്യമായ സഹായക ഫയലുകൾ ( ചിത്രങ്ങൾ/റിസോഴ്സ് വീഡിയോ) നേരത്തെ ഒരുമിച്ച് വെച്ചാൽ എഡിറ്റിങ്ങ് സമയം ലാഭിക്കാം.
ഇനിയും ടിപ്സുകൾ ഉണ്ട് ഇടക്ക് എഴുതി ചേർക്കാം!
സിംരാജ്