ഇന്റര്‍നെറ്റ് ക്ലാസ് മുറിയില്‍ എത്തുമ്പോള്‍
വിദ്യാലയ പ്രവൃത്തി സമയങ്ങള്‍ ഒഴികെയുള്ള സമയങ്ങളില്‍ ഇന്റര്‍നെറ്റ് സംവിധാനം സ്വിച്ച് ഓഫ് ചെയ്യേണ്ടതാണ്.
വിദ്യാലയങ്ങളില്‍ ലഭ്യമാക്കിയിട്ടുള്ള ഇന്റര്‍നെറ്റ് സംവിധാനം പാസ്സ്വേര്‍ഡ് ഉപയോഗിച്ച് സുരക്ഷിതമാക്കേണ്ടതാണ്.
ശരിയായ ഇന്റര്‍നെറ്റ് ഉപയോഗം സംബന്ധിച്ച സന്ദേശങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ ക്ലാസുകളിലും ലാബുകളിലും പ്രദര്‍ശിപ്പിച്ചിരിക്കണം.
ക്ലാസില്‍ അധ്യാപകര്‍ നേരിട്ട് സമഗ്ര പോര്‍ട്ടലല്ലാത്ത ഇന്റര്‍നെറ്റ് സൈറ്റുകള്‍ ഉപയോഗിക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കേണ്ടതാണ്.
വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയ സമഗ്ര റിസോഴ്സ് പോര്‍ട്ടലില്‍നിന്നുള്ള വിവരങ്ങളാണ് ക്ലാസില്‍ പരമാവധി ഉപയോഗിക്കപ്പെടേണ്ടത്.
കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് അധിഷ്ഠിത പഠനപ്രൊജക്റ്റുകള്‍ നല്‍കുമ്പോള്‍ റഫറന്‍സ് സൈറ്റുകള്‍ നിര്‍ദേശിക്കണം.
അധ്യാപകരുടേയോ മറ്റ് ചുമതലയുള്ള ആളുകളുടേയോ മേല്‍നോട്ടത്തില്‍ മാത്രം സ്കൂളില്‍ വെച്ച് കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരം നല്‍കേണ്ടതാണ്.
ഇന്റര്‍നെറ്റ് ഉപയോഗം പഠനാവശ്യങ്ങള്‍ക്കായി പരിമിതപ്പെടുത്തേണ്ടതാണ്.
ഇന്റര്‍നെറ്റ് അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ ക്ലാസ്റും ഗ്രൂപ്പുകളില്‍ ചെയ്യുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണം.
കുട്ടികള്‍ ആ പ്രവര്‍ത്തനങ്ങള്‍ വിട്ട് മറ്റുള്ളവയിലേക്ക് പോകുന്നതിനുള്ള അവസരങ്ങള്‍ ഉണ്ടാകാതെ നോക്കുകയും വേണം.