കുട്ടിക്കൂട്ടം


ഹായ് കുട്ടിക്കൂട്ടം @ LIGHS ചൂണ്ടൽ , 
ക്ലാസുകളിൽ ഇലക്ട്രോണിക്സ് കിറ്റ് പരിചയപ്പെടുത്തി .വളരെ ലളിതമായി തയ്യാറാക്കാവുന്ന രസകരമായ സർക്കീട്ടുകൾ ഈ കിറ്റ് ഉപയോഗിച്ച് നിർമ്മിക്കാവുന്നതാണ് - പലതരത്തിലുള്ള സെൻസറുകൾ [ Light,Sound, Distance] എന്നിവ ഉപയോഗിച്ചുള്ള സർക്കീട്ടുകൾ രൂപകൽപന ചെയ്ത് നിർമ്മിക്കാനും കുട്ടികളെ പ്രാപ്തരാക്കലാണ് ലക്ഷ്യം.
ഹായ് കുട്ടിക്കൂട്ടം ക്ലാസുകളിൽ പരിചയപ്പെടുത്തിയ ഇലക്ട്രോണിക്സ് സർക്യൂട്ട് നിർമ്മാണ കിറ്റിൽ
രണ്ടു തരം ഇലക്ട്രോണിക്ക് കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട് .
പഴയ കിറ്റിൽ input അഡാപ്റ്റർ വോൾട്ടത 5 v ആണ് ,എന്നാൽ പുതിയതിൽ അത് 7 v.
അഡാപ്റ്റർ കോമൺ ആയി രണ്ട് കിറ്റിലും ഉപയോഗിക്കാൻ സാധിക്കില്ല! ഇലക്ട്രോണിക്ക് ബ്രിക്കുകൾ ചൂടായി കേടാകാൻ സാധ്യത ഉണ്ട്. കിറ്റിലെ ബോക്സ് തുറക്കുമ്പോൾ തന്നെ വോൾട്ടതപരിശോധിക്കുക .
Input അഡാപ്റ്റർ വയർ ആദ്യം ഘടിപ്പിക്കേണ്ട പവർ ബ്രിക്കിൽ input വോൾട്ടത രേഖപ്പെടുത്തിയിട്ടുണ്ട്.
തെറ്റായി ഘടിപ്പിച്ചാൽ ഇലക്ട്രോണിക്ക് ബ്രിക്കുകളിലെ IC  യുടെ ആയുസ്  കുറഞ്ഞ് തകരാറിലാകാൻ സാധ്യതയുണ്ട്.
  LIGHS ചൂണ്ടൽ ,ഹായ് കുട്ടിക്കൂട്ടം ക്ലാസുകളിൽ   കുട്ടികൾ രസകരമായ ഗെയിമുകളും ക്രിയേറ്റീവായ സർക്കീട്ടുകളും തയാറാക്കി. ഇലക്ട്രോണിക്ക് ഗെയിം / പാമ്പും കോണി /odd -even/സർക്കിൾ ക്രിക്കറ്റ് തുടങ്ങിയ ഗെയിമുകൾ തയ്യാറാക്കി.   വാട്ടർ ലെവൽ ഇൻഡിക്കേറ്റർ / Air powered   car / റിമോട്ട് കൺട്രോൾ വീൽചെയർ / സെക്യൂരിറ്റി അലാറം / വാട്ടർ വേസ്റ്റേജ്  ഡിറ്റക്ടർ / ഓട്ടോ മാറ്റിക്ക് - റിമോട്ട് കൺട്രോൾ ഗേറ്റ് / വോട്ടിങ്ങ് മെഷീൻ / സെക്യൂരിറ്റി അലാറം. etc