"അമൃതം സംസ്കൃതം"

നിത്യോപയോഗ വസ്തുക്കള്‍ക്കൊരു ദേവഭാഷ്യം

പെങ്ങാമുക്ക് : സംസ്കൃത ദിനത്തോടനുബന്ധിച്ചു നടന്ന  "സംസ്കൃത പ്രദര്‍ശിനിയില്‍" നിത്യോപയോഗ വസ്തുക്കളുടെയും അവയുടെ സംസ്കൃത പദങ്ങളുടെയും പ്രദര്‍ശനം സംഘടിപ്പിച്ചത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ കൌതുകമായി. സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കുന്നതോടൊപ്പം സംസ്കൃതത്തിനു അന്ന്യഭാഷകളിലുള്ള സ്വാധീനത്തെ തിരിച്ചറിയാനും "അമൃതം സംസ്കൃതം" എന്ന ശില്പശാല സഹായകമായി .ഹൈസ്കൂള്‍ പെങ്ങാമുക്കിലെ സംസ്കൃത ദിനം മുന്‍ അധ്യാപകനായ ശ്രി.രാമന്ഭട്ടതിരിപ്പാട ഉല്‍ഘാടനം ചെയ്തു . പ്രഭാഷണം, നാടകം, പ്രതിജ്ഞ ,അഷ്ട്പദി ,വഞ്ചി പാട്ട് എന്നിവയും ഉണ്ടായിരുന്നു .