കാപ്പി ഒഴിച്ച് കാര്‍ ഓടിക്കാം, നല്ല സ്പീഡില്‍!
എന്നാല്‍ മനുഷ്യന് മാത്രമല്ല, കാപ്പി കാറിനും ആവാം. കാപ്പി ഇന്ധനമാക്കി ഓടിച്ച് ഗിന്നസ് ബുക്കില്‍ കയറിയ ഒരു കാറിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കാപ്പിക്കുരു ഉപയോഗിച്ച് ഓടിയ ഈ കാര്‍ വേഗതയുടെ കാര്യത്തില്‍ ലോക റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ്. ജൈവമാലിന്യങ്ങള്‍ ഉപയോഗിച്ച് ഓടുന്ന ഏറ്റവും വേഗതയുള്ള കാര്‍ എന്ന് ബഹുമതിയാണ് ഇത് നേടിയിരിക്കുന്നത്.
ബ്രിട്ടനിലെ എഞ്ചിനീയര്‍ മാര്‍ട്ടിന്‍ ബേക്കണ്‍ ആണ് ഈ പരീക്ഷണത്തിന് പിന്നില്‍. പഴയ കാറില്‍ ആയിരുന്നു പരീക്ഷണം. കഴിഞ്ഞ മാര്‍ച്ചില്‍ ലണ്ടനില്‍ നിന്ന് മാഞ്ചസ്റ്ററിലേക്കാണ് കാപ്പിക്കുരു ഉപയോഗിച്ച് കാര്‍ ഓടിയത്.
ഒക്ടോബറില്‍ ഈ കാര്‍ മാഞ്ചസ്റ്ററില്‍ പ്രദര്‍ശനത്തിന് വയ്ക്കും.