ഇന്നും കുട്ടിക്കൂട്ടം ക്ലാസ് എടുക്കാൻ പോയി. അപ്പോഴാണ്  രണ്ട് കുട്ടികളായി ഒരാൾവരുന്നത് ശ്രദ്ധിച്ചത്.  ഒരു കുട്ടിയെ അയാൾ  എടുത്തു കൊണ്ട് തോളിൽ വലിയൊരു ബാഗും പിടിച്ചാണ്  വരുന്നത് .അയാൾ നേരെ ക്ലാസ് എടുക്കുന്ന മുറിയിലേക്ക് കുട്ടിയുമായി കയറിവന്നു ഇവിടെയാണോ ക്ലാസ് എന്ന് ചോദിച്ചു. നടന്നു വന്ന കുട്ടി ബാഗുമായി ഇരുന്നു. മറ്റു കുട്ടികൾ സ്റ്റൂളിൽ ആണ് ഇരുന്നിരുന്നത് അയാൾ അവിടെ ഞാൻ ഇരുന്നിരുന്ന കസേര എടുത്ത് ഇവനെ അവിടെ ഇരുത്തട്ടെ എന്നു എന്നോട് അനുവാദം ചോദിച്ചു എടുത്തിരുന്ന ചെറിയ കുട്ടിയെ അതിൽ ഇരുത്തി. മുതിർന്ന മകന്റെ കൂടെ ഇളയവനെയും കൊണ്ടു വന്നാക്കിയതാവും, വീട്ടിൽ ചിലപ്പോ ആരും ഉണ്ടാവില്ല എന്നു ഞാൻ കരുതി. !
അയാൾ എനിക്ക് മൊബൈൽ നമ്പർ തന്ന്   മാഷേ  എപ്പോഴാ ക്ലാസ് കഴിയാ ? അവന് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം എന്നു പറഞ്ഞു!.
പിന്നീട് പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി അവൻ ക്ലാസിനു പങ്കെടുക്കാൻ വന്ന കുട്ടിയാണ് 9ൽ പഠിക്കുന്നു .
ആ കുട്ടി അരക്ക് താഴെ കാലുകൾക്ക് ശേഷിയില്ല നടക്കാൻ സാധിക്കില്ല. എനിക്ക് വല്ലാത്ത വിഷമം തോന്നി !
അവന്റെ നിഷ്കളങ്കമായ മുഖവും ചിരിയും  ചുറുചുറുക്കും എന്നെ ആകർഷിച്ചു.
വന്നപാടെ കുറെ സംശയങ്ങളും എന്നോട് ചോദിച്ച് മനസിലാക്കി സുഹൃത്തുക്കളുടെ സഹായത്തോടെ സ്വന്തം ലാപ്ടോപ് ഓൺ ചെയ്ത് തയാറായി ഇരുന്നു.
ഞാൻ പെൻ ഡ്രൈ വിൽ നിന്ന് Ml T app inventer സോഫ്ട് വെയർ copy ചെയ്യാൻ നൽകി.ഞാൻ അടിസ്ഥാന ആശയങ്ങൾ components പരിചയപ്പെടുത്താൻ തുടങ്ങി .ഏഴു പ്രവർത്തനങ്ങൾ ഓരോന്നായി കുട്ടികളെ കൊണ്ട് ചെയ്യിക്കാൻ തുടങ്ങി!

ചെക്കൻ പൊരിച്ചടക്കി എന്ന് തന്നെ പറയേണ്ടി വരും!
നിമിഷനേരങ്ങൾ കൊണ്ട് അവൻ പ്രവർത്തനങ്ങൾ ക്രിയേറ്റീവായി ചെയ്തു തീർത്തു.ഓരോന്നും ചെയ്തു തീരുമ്പോൾ എന്നെ വിളിച്ച്  കാണിക്കും. തെറ്റുകൾ ചൂണ്ടിക്കാണിമ്പോൾ സ്വയം പരിഹാരങ്ങൾ കണ്ടെത്തി കൈ കൊണ്ട് Thump's up കാണിക്കും

പുതിയ ആശയങ്ങൾ ചർച്ച ചെയ്യുകയും, ഞാൻ എനിക്ക് ചെയ്ത് നോക്കിയില്ല  എന്ന് പറഞ്ഞപ്പോൾ നിമിഷങ്ങൾ കൊണ്ട് എന്നെ തിരിച്ച് വിളിച്ച് മാഷേ ഞാനത് ചെയ്തു എന്ന് പറഞ്ഞ് എന്നെ ഇടക്കിടെ ഞെട്ടിച്ചു.

ചില സംശയങ്ങൾ തീർക്കാൻ ഫയൽ അയക്കണേ എന്നു അവൻ  പറഞ്ഞു നമ്പർ വാങ്ങി.  പിന്നെ അവൻ തന്നെ പറഞ്ഞു വേണ്ട മാഷേ ഞാൻ ഇന്റർനെറ്റ് നോക്കി പഠിച്ചോളാം.

നാലു മണി ആയത് ഞാൻ അറിഞ്ഞില്ല അവന്റെ അച്ചൻ വന്നു.
ലാപ്ടോപ്പും പുസ്തകവും ബാഗിലാക്കി അടുത്ത ക്ലാസ് എന്നാണെന്ന് അറിയിക്കണേ എന്നും പറഞ്ഞ് അച്ചൻ അവനെ ഒക്കത്ത് കയറ്റി വീട്ടിലേക്ക് മടങ്ങുമ്പോൾ പുതിയ app തയ്യാറാക്കി അയച്ചുതരാമെന്നും പറഞ്ഞു കൊണ്ട് മനസ് തുറന്ന് ചിരിച്ചു കൈ കൊണ്ട് അവൻ എനിക്ക് Thump's up തന്നു  .

ഒരു ആൽഭുതത്തോടെ ആ അച്ചനെയും മകനെയും നോക്കി നിന്നു പോയി !

ഒരു കാര്യം ഉറപ്പ്
ആ അച്ചന്റെ സ്നേഹത്തിനും അത്മവിശ്വാസത്തിനും മുന്നിൽ  അവന്റെ തളർന്ന കാലുകൾ   ഒരു അതിർവരമ്പില്ല!